Breaking News

കേരള കോൺഗ്രസ് (എം) കിനാനൂർ-കരിന്തളം മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും സമാപിച്ചു തങ്കച്ചൻ വടക്കേമുറി മണ്ഡലം പ്രസിഡണ്ട്


വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് (എം ) കിനാനൂർ-കരിന്തളം  മണ്ഡലം,പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും സമാപിച്ചു. കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡണ്ടായി വീണ്ടും തങ്കച്ചൻ വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട്മാരായി കെന്നഡി പൊടിമറ്റം ഷാജി പുളിക്കൽ ചുണ്ടയിൽ എന്നിവരും, ട്രഷററായി സൈമൺ മുട്ടയാനിയെയും, സെക്രട്ടറിമാരായി ജോളി ചേരവേലിയിൽ, അഭിലാഷ് മാത്യു, രാജു ടി കെ, ജാൻസി മാത്യു , എന്നിവരെയും കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രതിനിധികളായി, കുര്യാക്കോസ് പ്ലാപറമ്പിൽ , മാത്യു കാഞ്ഞിരത്തിങ്കൽ,ടോമി കുബാട്ട്,മാത്യു പുള്ളോലിൽ, മിനി ദേവസ്യ എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി, സിവി ചാക്കോ ചക്കാലയിൽ, ടോമി പഞ്ഞി കുന്നേൽ , ഫ്രാൻസി അലക്സ് മെൽവിൻ ജോസഫ്, തങ്കച്ചൻ കുന്നപ്പള്ളി, രാജു ടി കെ , ജോർജ് പാലാത്തടം, ടോമി മറ്റപ്പള്ളി, സജി ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു റിട്ടേണിംഗ് ഓഫീസറായ ജോസ് കാക്കകൂട്ടുങ്ങൽ  അധ്യക്ഷത വഹിച്ചു... കാസർകോട് ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ, ജില്ലാ സെക്രട്ടറിമാരായ ഷാജി വെള്ളം കുന്നേൽ, ബിജു തുളിച്ചേരി, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു കാഞ്ഞിരത്തിങ്കൽ, ജില്ലാ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ടു, ബളാൽ മണ്ഡലം പ്രസിഡണ്ട് ശ്രീ ടോമിൻ മണിയൻതോട്ടം  തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് തങ്കച്ചൻ വടക്കേമുറി സ്വാഗതവും, സൈമൺ നന്ദിയും പറഞ്ഞു

No comments