Breaking News

എൻഡോസൾഫാൻ സംസ്ഥാന സമര ഐക്യദാർഢ്യ കൺവൻഷൻ കാസർകോട് സമാപിച്ചു സഞ്ജയ് മംഗളഗോപാൽ ഉദ്ഘാടനം ചെയ്തു


കാസർകോട്: എൻഡോസൾഫാൻ സമര സംസ്ഥാന ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ഐക്യദാർഢ്യ കൺവെൻഷൻ എൻ.എ.പി.എം ദേശീയ കൺവീനറും മുംബൈയിലെ ചേരിനിവാസികളുടെ പാർപ്പിടാവകാശ സമരനേതാവുമായ സഞ്ജയ് മംഗള ഗോപാൽ ഉദ്ഘാടനം ചെയ്തു.എൻഡോസൾഫാൻ ദുരിതബാധിതർ ഏതെങ്കിലും തരത്തിലുള്ള പദവിയോ പണമോ അല്ല ആ വ ശ്യപ്പെടുന്നത്. കാർഷിക വികസനത്തിനു വേണ്ടി വായുവും വെള്ളവും മണ്ണും വിഷമയമാക്കുക എന്ന കുറ്റകൃത്യമാണ് ഭരണകൂടം ചെയ്തത്. ചെയ്ത കുറ്റകൃത്യത്തിന് പിഴയൊടുക്കുകയാണ് ചെയ്യേണ്ടത്. ആ പിഴയൊടുക്കാതെ ഭരണത്തിൽ തുടരാനുള്ള അർഹത സർക്കാരുകൾക്കില്ല ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കാസർകോട് പാർലമെൻ്റ് അംഗം ബഹു: രാജ് മോഹൻ ഉണ്ണിത്താൻ അവസാനത്തെ എൻഡോ സൾഫാൻ ദുരിത ബാധിതർക്കും നീതി ലഭിക്കുന്നതുവരെ ഈ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് ഐക്യദാർഢ്യ കൺവെൻഷന് അഭിവാദ്യം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാർലമെന്റിലെ തന്റെ ആദ്യ പ്രസംഗം എൻഡോ സൾഫാൻ ദുരിത ബാധിതർക്കുവേണ്ടിയുള്ളതായിരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എൻഡോ സൾഫാൻ സമര നായിക ലീലാകുമാരിയമ്മ, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, സി.ആർ. നീലകണ്ഠൻ, എസ് രാജീവൻ, ജോൺ പെരുവന്താനം, അഡ്വ: പി എ. പൗരൻ ,പ്രൊഫ: ഗോപിനാഥൻ, പി.ടി. ജോൺ , പി.കെ.രവീന്ദ്രൻ തുടങ്ങിയവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.എച്ച് ബാലകൃഷ്ണൻ ,എം.കെ. ദാസൻ , വിനോദ് പയ്യട, സാഹിദ ഇല്യാസ്, സുബൈർ പടപ്പ് , ഹമീദ് ചേറങ്കൽ . കെ.കെ.സുരേന്ദ്രൻ ,ഫറീന കോട്ടപ്പുറം, റജാസ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ സംസ്ഥാന എൻഡോ സൾഫാൻ സമര ഐക്യദാർഢ്യ സമിതി ചെയർപേർസൺ ഡോ: സോണിയ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ എം. സുൽഫത്ത് സ്വാഗതവും എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറ ആമുഖവും ഭാവി പരിപാടി പ്രഖ്യാപനം അമ്പലത്തറ കുഞ്ഞികൃഷ്ണനും നടത്തി. സമര പ്രഖ്യാപന പ്രമേയം ദുരിത ബാധിതയുടെ അമ്മ ചന്ദ്രാവതി അവതരിപ്പിക്കുകയും ചെയ്തു. അബ്ദുൾഖാദർ ചട്ടഞ്ചാൽ നന്ദി പറഞ്ഞു. സർക്കാർ എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ചു.

No comments