Breaking News

ഗ്രാമശ്രീ വനിതാകൂട്ടായ്മയുടെ രണ്ടാമത് സംസ്ഥാന സമ്മേളനം നാളെ വെള്ളരിക്കുണ്ടിൽ സിനിമാ സീരിയൽ താരം നിഷ സാരംഗ് മുഖ്യാഥിതിയാവും


വെള്ളരിക്കുണ്ട് : കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർചെയ്ത് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന  മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള  സ്ത്രീകളുടെ കൂട്ടായ്മയായ ഗ്രാമശ്രീയുടെ സംസ്ഥാന സമ്മേളനം വനിതാ ദിനമായ നാളെ  ചൊവ്വാഴ്ച  മലയോര മേഖലയുടെ സിരാ കേന്ദ്രമായ വെള്ളരിക്കുണ്ടിൽ വെച്ച് നടക്കും. വീനസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി മലബാർ സൊസൈറ്റി പ്രസിഡന്റ്‌ രാഹുൽ ചക്രപാണി ഉത്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ, സീരിയൽ താരം നിഷ സാരംഗ് മുഖ്യ അതിഥിയാവും. ഗ്രാമശ്രീ ചെയർപേഴ്സൺ ശ്രീമതി സിന്ദു ചക്രപാണി, സംഘാടക സമിതി ചെയർമാൻ ജയകുമാർ ടി ടി, മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ സണ്ണി എബ്രഹാം, തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.പൂർണമായും കോവിഡ്  പ്രോട്ടോക്കൽ പാലിച്ചുകൊണ്ടായിരിക്കും പരിപാടി നടത്തുക എന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

No comments