Breaking News

പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യൂകയും ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കരിന്തളം സ്വദേശിയായ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട് :കരിന്തളം കാട്ടിപ്പൊയില്‍ കക്കോല്‍ പൊന്തങ്കൈ ഹൗസില്‍ കെ.പി.റിജുവി35നെയാണ് നീലേശ്വരംഎസ്.ഐ പി.രാജീവനും സംഘവും അറസ്റ്റുചെയ്തത്, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ നിരന്തരം പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തുകയും ബലം പ്രയയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തതയാണ് പരാതി,



യുവാവിനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റുചെയ്തു. മാസങ്ങളായി റിജു പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിവരികയായിരുന്നു, . കഴിഞ്ഞദിവസം വൈകീട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ബൈക്കിലെത്തിയ റിജു പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈക്ക് പിടിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി കുതറിമാറി ഓടിരക്ഷപ്പെട്ടു. ഇക്കാര്യം വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്

No comments