Breaking News

പേരാവൂർ കൊമ്മേരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ദാരുണാന്ത്യം


പേരാവൂർ∙ പ്രഭാത സവാരിക്കിറങ്ങിയ വയോധികനു കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ കൊമ്മേരിക്കടുത്തു കറ്റ്യാട് പുത്തലത്ത് ഗോവിന്ദൻ (96) ആണ് വീടിനു സമീപം കണിയാംപടി പാലത്തിനടുത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ 7 മണിയോടെയാണു സംഭവം.


നെഞ്ചിലും തുടകളിലും കഴുത്തിന്റെ പിൻഭാഗത്തും സാരമായി പരുക്കേറ്റിരുന്നു. തുടയിലെ മുറിവ് വളരെ നീളത്തിലുള്ളതാണ്. വീണു കിടക്കുന്ന ഗോവിന്ദനെ പാൽവിതരണക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.  വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പോത്തിനെ ഓടിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. നാരായണി ആണ് ഭാര്യ. മക്കൾ സതി, സരോജിനി, വസുമതി, പരേതനായ മനോജ്. മരുമക്കൾ രാഘവൻ, രാഘവൻ, ജനാർദനൻ, പുഷ്പ.


No comments