Breaking News

പരപ്പ-വട്ടിപ്പുന്ന-മാളൂർക്കയം കോളനി റോഡ് ടാറിംഗ് നടത്തണം': സി.പി.ഐ പരപ്പ ബ്രാഞ്ച് സമ്മേളനം സമാപിച്ചു


പരപ്പ: സി പി ഐ പരപ്പ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. പരപ്പ ലോക്കൽ കമ്മറ്റി സെക്രട്ടറി ഭാസ്കരൻ അടിയോടി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സികൂട്ടിവ് അംഗം എം അസിനാർ,മണ്ഡലം എക്സിക്യൂട്ടീവ് അംഗം ശശിധരൻ, മുൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിണ്ടന്റ് തങ്കമണി എന്നിവർ പങ്കെടുത്തു. പരപ്പ ബ്രഞ്ച് സെക്രട്ടറിയായി പി.വി പവിത്രൻ ക്ലായിക്കോടിനെ സമ്മേളനത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പരപ്പ ഗവ: ആയൂർവേദ്യ ആശുപത്രിയിൽ കിടത്തി ചികിൽസ സൗകര്യം അനുവദിക്കണമെന്നും, പരപ്പ-വട്ടിപ്പുന്ന- മാളൂർക്കയം കോളനി റോഡ് ടാറിംഗ്  അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

No comments