Breaking News

പൊതുപണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും ചിറ്റാരിക്കാലിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ : മാർച്ച്  28 ,  29 തീയതികളിൽ നടക്കുന്ന ദ്വിദിന അഖിലേന്ത്യാ പണിമുടക്കത്തിന് മുന്നോടിയായി തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക , ദേശിയ പെൻഷൻ പദ്ധതി പിൻവലിക്കുക , അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്ക ക , തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യുക തുടങ്ങി ഒൻപതോളം മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്കം നടത്തുന്നത്. ധർണ്ണ  സമര സമിതി നേതാവ് പ്രീത കെ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ  ജില്ല പ്രസിഡൻറ് എ ആർ വിജയകുമാർ , എൻജിഒ യൂണിയൻ ജില്ലാ നിർവാഹക സമിതി അംഗം കെ എം ബിജിമോൾ , കെഎസ്ടിഎ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ  പി എം ശ്രീധരൻ , വി കെ റീന എന്നിവർ സംസാരിച്ചു. പി അനിൽകുമാർ സ്വാഗതവും  ദിനേശൻ സിവി നന്ദിയും രേഖപ്പെടുത്തി.

No comments