ശക്തമായ കാറ്റും മഴയും: ബളാലിൽ വ്യാപക നാശനഷ്ടം
വെള്ളരിക്കുണ്ട് : തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബളാലിൽ വ്യാപകമായ നാശനഷ്ട്ടം.
ബളാൽ പഞ്ചായത്ത് ഓഫീസിനടുത്തെ കരിന്തോളി ജോസിന്റെ കെട്ടിടം കാറ്റിൽ ഭാഗീകമായി തകർന്നു. വാട്ടർ ടാങ്കും നിലം പൊത്തി. പുത്തൻപുര മോനായി ചാക്കോ. സജി എന്നിവരുടെ നിരവധി റബ്ബർ മരങ്ങൾ കാറ്റിൽ കടപുഴക്കി.
പുതുമന സിംജോയുടെ വീടിന് മുകളിലേക്ക് റബ്ബർ മരം പൊട്ടി വീണു. ബളാൽ മരുതും കുളം റോഡിൽ മരം പൊട്ടി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു.
ഇലക്ട്രിക് പോസ്റ്റും മറിഞ്ഞു വീണു.. ബളാലിലെ ചേമ്പ് കാല ടോണിയുടെ റബ്ബർ മരങ്ങൾക്കും കാറ്റ് നാശം വിതച്ചു. കാറ്റും മഴയും ബളാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്‌ടം വരുത്തി യിട്ടുണ്ട്.

.jpeg)

.jpeg)

No comments