Breaking News

'രക്തദാനം മഹാദാനം' സന്നദ്ധ രക്തദാന ക്യാമ്പ് 24 ഞായറാഴ്ച്ച വെള്ളരിക്കുണ്ടിൽ രക്തദാദാക്കൾക്ക് വിളിക്കാം: 9400702757, 8086006551



വെള്ളരിക്കുണ്ട്: ജനമൈത്രി പോലീസ് വെള്ളരിക്കുണ്ട്, ടീം ഏ.കെ.ജി നഗർ വെള്ളരിക്കുണ്ട്, ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട് സംയുക്തമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വച്ച് രക്തദാന ക്യാമ്പ് നടത്തുന്നത്. ബ്ലഡ് ബാങ്കുകളിൽ രക്തത്തിൻ്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ രക്തദാന ക്യാമ്പ് നടത്തുന്നത്. രക്തം ദാനം ചെയ്യുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. താൽപര്യമുള്ള രക്തദാദാക്കൾ മുൻകുട്ടി രജിസ്റ്റർ ചെയ്യുകയോ സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത് രക്തദാനം ചെയ്യാനും സൗകര്യമുണ്ട്. ക്യാമ്പിൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്.

No comments