Breaking News

267 സെൻ്റീമീറ്റർ നീളം ലോക റെക്കോർഡ് ഭേദിച്ച് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ഡോളിയുടെ തോട്ടത്തിലെ പടവലങ്ങ

വെള്ളരിക്കുണ്ട്: ലോക റെക്കോർഡ് ഭേദിച്ച് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ തടത്തിൽ ഡോളിയുടെ തോട്ടത്തിലെ പടവലങ്ങ. 267 സെൻ്റീമീറ്ററാണ് പടവലങ്ങയുടെ നീളം. നിലവിലെ ലോക റെക്കോർഡ് 263 സെൻറീമീറ്ററാണ്. 

സംസ്ഥാന കൃഷിവകുപ്പിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തിൽ സംസ്ഥാന തല പുരസ്ക്കാരം ഉൾപ്പടെ കൃഷിയിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ വീട്ടമ്മയാണ് തടത്തിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫ്. അൻപത്തിഒമ്പതാം വയസിലും കൃഷിയിടത്തിടത്തിൽ കർമ്മനിരതയാണ് ഈ വീട്ടമ്മ. ലോക റെക്കോഡ് മറികടന്ന പടവലങ്ങക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചതെന്ന് ഇവർ പറയുന്നു

🖋️ചന്ദ്രു വെള്ളരിക്കുണ്ട്

No comments