Breaking News

സത്യസന്ധത തെളിയിച്ച് ബളാലിലെ ഓട്ടോഡ്രൈവർ ഓട്ടോയിൽ മറന്നുവച്ച പണവും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗ് ഉടമയെ തിരിച്ചേൽപ്പിച്ച് മനോജ്കുമാർ


പരപ്പ: സത്യസന്ധത തെളിയിച്ച് ബളാലിലെ ഓട്ടോ ഡ്രൈവർ മനോജ്‌ കുമാർ. ഇന്ന് രാവിലെ കല്ലഞ്ചിറയിൽ നിന്നും പരപ്പയിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത നെല്ലിയടുക്കത്തെ തങ്കമണിയുടെ പണമടങ്ങിയ സൈഡ് ബാഗ് ഓട്ടോയിൽ മറന്നു പോയത്. പരപ്പയിൽ ഇറങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം തങ്കമണി മനസിലാക്കിയത്. ഉടൻ തന്നെ അടുത്തുണ്ടായിരുന്ന നാട്ടുകാരോട് ഇക്കാര്യം പറയുകയും ചെയ്തു. സംഭവം അറിഞ്ഞ പരപ്പയിലെ ഏ.ആർ മുരളി ബാഗ് നഷ്ടപ്പെട്ടുവെന്ന സന്ദേശം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ സന്ദേശം ശ്രദ്ധയിൽപ്പെട്ട ബളാലിലെ ഓട്ടോഡ്രൈവർ മനോജ്‌ കുമാർ തൻ്റെ വാഹനത്തിൽ മറന്നുവച്ച ബാഗ് സുരക്ഷിതമായി പരപ്പയിലെ ഫാമിലി സൂപ്പർ മാർക്കറ്റിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ബാഗിന്റെ ഉടമയായ തങ്കമണിയെ വിളിച്ച് അവരെ ബാഗ് ഏൽപ്പിച്ചു. ബാഗിൽ 6000, രൂപയും എടിഎം കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും ഉണ്ടായിരുന്നു. സത്യസന്ധത തെളിയിച്ച ഓട്ടോ ഡ്രൈവർ മനോജ് കുമാറിനെ നാട്ടുകാർ അഭിനന്ദിച്ചു.

No comments