Breaking News

വിൽപനക്കായി കൊണ്ടുവന്ന ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കാസർഗോഡ് നാല് യുവാക്കൾ പിടിയിൽ


ആദൂര്‍ അണ്ടാറില്‍ വെച്ച് കെ.എല്‍ 14 എന്‍ 8605 മാരുതി റിറ്റ്സ് കാറില്‍ കടത്തുകയായിരുന്ന 190 ഗ്രാം എംഡിഎംഎ യുമായി നാല് യുവാക്കള്‍ എക്സൈസ് പിടിയില്‍. പൈക്ക സ്വദേശികളായ സെമീര്‍, പി.ഷാഫി, ഏര്യപ്പാടി സ്വദേശി ഷെയ്ക്ക് അബ്ദുള്‍ നൗഷാദ്, ബി.സി റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയ് ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 10 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് കാറില്‍ ഉണ്ടായിരുന്നത്. എക്സൈസ് വാഹനം ഇടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷറഫ്, എന്‍.വി ദിവാകരന്‍, അജീഷ്, മനോജ്, കെ.കെ പ്രജിത്ത്, മോഹനകുമാര്‍, ദിജിത്ത് എന്നിവരാണ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


No comments