Breaking News

നീലേശ്വരത്തെ ഇ.എം എസ് സ്റ്റേഡിയം കായികതാരങ്ങൾക്ക് തുറന്ന് കൊടുക്കണം: ജില്ലാ വടംവലി അസോസിയേഷൻ


കാഞ്ഞങ്ങാട് :ജില്ലയിലെ കായിക താരങ്ങളുടെ  സ്വപ്നമായ നീലേശ്വരത്തെ ഇ.എം എസ് സ്റ്റേഡിയം  ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറി കായികതാരങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് വടംവലി അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. 

പിഎസ്‌സി നിയമനങ്ങളിൽ വടംവലി താരങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. വടംവലി അസോസിയേഷൻ സംസ്ഥാന ജനറൽ  സെക്രട്ടറി ആർ രാമനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  കെ പി അരവിന്ദാക്ഷൻ അധ്യക്ഷനായി. സെക്രട്ടറി ഹിറ്റ്‌ലർ എ.ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പ്രൊഫസർ പി രഘുനാഥ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം എന്നിവർ  സംസാരിച്ചു. അഡ്വ. ജോർജ് തോമസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽഎക്സിക്യൂട്ടീവ് അംഗം ടി വി കൃഷ്ണൻ നിരീക്ഷകനായിരുന്നു. പുതിയ ഭാരവാഹികളായി കെ പി അരവിന്ദാക്ഷൻ (പ്രസിഡൻറ്) , സജിത് കുമാർ (അതിയാമ്പൂർ )  കെ.  വാസന്തി ടീച്ചർ , മനോജ് കുമാർ  അമ്പലത്തറ (വൈസ് പ്രസിഡണ്ടുമാർ) ,

സെക്രട്ടറി ഹിറ്റ്‌ലർ എ.ജോർജ്ജ് (സെക്രട്ടറി) , രതീഷ് വെള്ളച്ചാൽ ,ജിമ്മി മാസ്റ്റർ ,എം സുനിൽ നോർത്ത് കോട്ടച്ചേരി (ജോ. സെക്രട്ടറിമാർ ) പി വി മന്മദൻ ( ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങളായി കൃപേഷ് മണ്ണട്ട, ബാബു കോട്ടപ്പാറ, കെ.എം റീജു, ഷൈജൻ ചാക്കോ, അംബുജാക്ഷൻ ആലാമിപള്ളി  എന്നിവരെ തിരഞ്ഞെടുത്തു.

No comments