Breaking News

ആട്ടവും പാട്ടും കഥകളുമായി.. ബിരിക്കുളം എയുപി സ്കൂളിൽ അറിവുത്സവത്തിനു തുടക്കമായി

ബിരിക്കുളം: കളിയും കഥയും  പാട്ടും ആട്ടവും അഭിനയവുമായി ബിരിക്കുളം എ യു പി സ്കൂളിലെ കുരുന്നുകളുടെ അറിവുത്സവം ആരംഭിച്ചു.

അവധിക്കാലം ആഹ്ലാദകരവും ആസ്വാദ്യകരവുമായ അനുഭവമാക്കി പഠനത്തോടൊപ്പം അഭിരുചികളെയും വളർത്തുവാനാണ് അറിവുൽസവത്തിലൂടെ ശ്രമിക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പിൽ പ്രതിഭകളായ വിദഗ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.നാട്ടറിവുകളും നാടൻ പാട്ടുകളും, കരകൗശലനിർമാണം, തിയേറ്റർ ഗയിംസ്, മോട്ടിവേഷൻ എന്നിങ്ങനെ 4 സെഷനുകളിലൂടെ അറിവുത്സവം കുട്ടികൾക്കു പുതിയ അനുഭവമാകും. സുഭാഷ് അറുകര, കുഞ്ഞികൃഷ്ണൻ മടിക്കൈ, മധുപ്രതിയത്ത്, ബാലചന്ദ്രൻ കൊട്ടോടി എന്നിവരാണ് വിവിധ സെഷൻ കൈകാര്യം ചെയ്യുന്നത്.

അറിവുത്സവത്തിൻ്റെ ഉദ്ഘാടനം ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ്എം.ശശിധരൻ അധ്യക്ഷനായി.പി.പത്മനാഭൻ, സൂര്യകല.വി.എൻ, ജോതിഷഷാജീന്ദ്രൻ, ആൻസിസാബു, വിനോദ് കുമാർ.വി എന്നിവർ പ്രസംഗിച്ചു.പ്രഥമാധ്യാപകൻ എ ആർ വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിത പി.നന്ദിയും പറഞ്ഞു.

No comments