ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധം: ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മറ്റി വെള്ളരിക്കുണ്ട് പോസ്റ്റോഫീസ് മാർച്ച് നടത്തി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
വെള്ളരിക്കുണ്ട്: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റി വെള്ളരിക്കുണ്ട് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ സജിന്‍രാജ് അദ്ധ്യക്ഷനായി. ടി.കെ ഗിരീഷ്,രജിത്ത് പൂങ്ങോട്, ദിപിന്‍ കെ കെ,അഖില്‍ പ്ലാച്ചിക്കര എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി വി ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രതിഷേധ ധർണ്ണയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
No comments