Breaking News

കാഞ്ഞങ്ങാട് സഹകരണ ആശുപത്രി; സൗഹൃദ സംഗമം സംഘടിപ്പിച്ചു



കാഞ്ഞങ്ങാട്: സഹകരണ ആശുപത്രി സൊസൈറ്റി അംഗങ്ങളുടെയും ഡോക്ടര്‍മാരുടെയും അഭ്യുദയകാംക്ഷികളുടെയും കൂടിച്ചേരല്‍ സംഘടിപ്പിച്ചു. സഹകരണ രംഗത്ത് ആശുപത്രി ആരംഭിച്ച് കുറഞ്ഞ ചിലവില്‍ അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനും ആശുപത്രിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിനായാണ് സംഗമം സംഘടിപ്പിച്ചത്. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് അഡ്വ: പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ:കൃഷ്ണന്‍ വി നായര്‍ വിഷയാവതരണം നടത്തി. ഡോ: കെ.വി വാസു, നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, കൗണ്‍സിലര്‍ ശോഭ, അഡ്വ:എന്‍.രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. സഹകരണ ആശുപത്രി സൊസൈറ്റി വൈസ് പ്രസിഡണ്ട് വി.വി രമേശന്‍ സ്വാഗതവും ഡയറക്ടര്‍ എം.ശ്രീകണ്ഠന്‍ നായര്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് കുന്നുമ്മലിലെ കൃഷ്ണ നഴ്‌സിംഗ് ഹോം ഏറ്റെടുത്താണ് സഹകരണ ആശുപത്രിയാക്കി മാറ്റുന്നത്. ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

No comments