Breaking News

കാഞ്ഞങ്ങാട് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി ഗർഭിണി സംഭവത്തിൽ പിതാവ് അറസ്റ്റിൽ


കാഞ്ഞങ്ങാട്: പിതാവിന്റെ ലൈംഗീകപീഡനത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. ഗർഭഛിദ്രത്തിന് വിധേയമാക്കിയ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 49 കാരനായ പിതാവിനെ ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും അറസ്റ്റുചെയ്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട് 17കാരിയായ കോളേജ് വിദ്യാർത്ഥിനിയെയാണ് പിതാവ് ലൈംഗീകമായി പീഡിപ്പിച്ച്  ഗർഭിണിയാക്കിയത്.

വയറുവേദനയെതുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് മനസ്സിലായത്.

No comments