Breaking News

കാഞ്ഞങ്ങാട് സഹകരണ ആശുപത്രി യാഥാർഥ്യമായി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മൽ ആരംഭിച്ച സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. ആതുര സേവന മേഖലയിലെ ചൂഷണത്തിനെതിരെ ജനകീയ ബദലായി കാഞ്ഞങ്ങാട്ടെ പൊതു സമൂഹത്തിന്റെ ചിരകാല അഭിലാഷമായ സഹകരണ ആശുപത്രിയാണ് യാഥാർത്ഥ്യമായത്. കോട്ടച്ചേരി കുന്നുമ്മലിലെ ഡോക്ടർ കെ.പി. കൃഷ്ണൻ നായർ സ്മാരക ആശുപത്രി ഏറ്റെടുത്താണ് സഹകരണ ആശുപത്രി സൊസൈറ്റി സഹകരണ ആശുപത്രിയായി മാറ്റിയത്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം. വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.  സഹകരണ ആശുപത്രി ക്കായി ഫണ്ട് കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചതിൽ തെറ്റില്ലെന്നും ഇനിയും ഇത്തരം നയങ്ങൾ തുടർന്നുകൊണ്ടുപോകാൻ തന്നെയാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. കാര്യങ്ങളെ നെഗറ്റീവ് മനോഭാവത്തോടു കൂടി നോക്കിക്കാണുന്ന രീതി ഉപേക്ഷിക്കണമെന്നും  സമൂഹത്തിൽ പോസിറ്റീവ് ചിന്താഗതികൾ വളർത്താൻ ആവശ്യമായ  പ്രവർത്തനങ്ങൾ എല്ലാവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു    ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ,  നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.ശോഭ, എം. കുമാരൻ, എസ്. പ്രീത, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിഎൽടെക് അബ്ദുള്ള, കൗൺസിലർമാരായ എം. ബൽരാജ്, ശോഭ, ഡോക്ടർ കെ. വി. വാസു, കെ. വിശ്വനാഥൻ , എം. കുഞ്ഞമ്പാടി, സി. യൂസഫ് ഹാജി, ടി. സത്യൻ, കെ. ബാബുരാജ്, പി. പ്രവീൺകുമാർ  , അഡ്വക്കേറ്റ് കെ. രാജ്മോഹൻ, എം. ഹമീദ് ഹാജി  തുടങ്ങിയവർ സംസാരിച്ചു. സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് പി. അപ്പുക്കുട്ടൻ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ എം. ശ്രീകണ്ഠൻ നായർ നന്ദിയും പറഞ്ഞു. ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി കുറഞ്ഞചിലവിൽ ആധുനിക ചികിത്സ ലഭ്യമാക്കുന്ന മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി കാഞ്ഞങ്ങാട് കേന്ദ്രമായി ഒരുക്കുകയാണ് സഹകരണ ആശുപത്രി സൊസൈറ്റിയുടെ ലക്ഷ്യമെന്ന് പി. അപ്പുക്കുട്ടൻ പ്രസിഡണ്ടും, വി.വി. രമേശൻ വൈസ് പ്രസിഡണ്ടും സി.ബാലകൃഷ്ണൻ സെക്രട്ടറിയുമായ കാഞ്ഞങ്ങാട് ആശുപത്രി സഹകരണ സൊസൈറ്റി അറിയിച്ചു

No comments