Breaking News

പിലിക്കോട് ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ചെറുവത്തൂർ: മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒന്ന് ആൽമരങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറി യുവാവ് മരണപ്പെട്ടു, പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച സന്ധ്യക്കാണ്  നാഷണൽ ഹൈവേയിൽ അപകടം നടന്നത്. കാടങ്കോട്ടെ വി. അഖിൽ (27) ആണ് മരിച്ചത്. തൃക്കരിപ്പൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. എതിരെ വരുകയായിരുന്ന മറ്റൊരു ബൈക്കിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അഖിൽ ഓടിച്ച ബൈക്ക് തെറിച്ച് റോഡരികിലെ രണ്ട് ആൽമരങ്ങൾക്കിടയിൽ കുടുങ്ങി നിൽക്കുകയായിരുന്നു.

യുവാവിനെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. പരിക്കേറ്റ കൊടക്കാട്ടെ കുഞ്ഞിക്കണ്ണനെ(52) ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടങ്കോട്ടെ രാജന്റെയും പ്രീതയുടെയും മകനാണ് മരിച്ച അഖിൽ. ഒരു സഹോദരിയുണ്ട്.

No comments