Breaking News

തുടി സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ബി.ആർ അംബേദ്ക്കർ ജന്മദിനാഘോഷം നടത്തി


കാഞ്ഞങ്ങാട്: ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ ബി ആർ അംബേദ്ക്കറുടെ 131മത് ജന്മദിനം കാസർകോട് തുടി സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ ആഘോഷിച്ചു. അംബേദ്ക്കറുടെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച ശേഷം പുഷ്പാർച്ചന നടത്തിയാണ് ചടങ്ങിന് തുടക്കമായത്. ചെയർമാൻ കെ എം ഗണേഷന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എ സി കണ്ണൻ നായർ ഹാളിൽ ചേർന്ന യോഗം  കമലാക്ഷൻ കക്കോൽ ഉദ്ഘാടനം ചെയ്തു. മീഥീഷ് മുഖ്യ പ്രഭാഷണം നടത്തി. കുടമിന സുകുമാരൻ അഥീന മോഹൻ ദീപ എന്നിവർ ആശംസകൾ അർപ്പിച്ച എൽ എസ് എസ്, യു എസ് എസ് വിജയികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. വിമല കെ.ആർ സ്വാഗതവും മോഹനൻകോട്ടപ്പാറ നന്ദിയും രേഖപ്പെടുത്തി. 30 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച കായികാധ്യാപകൻ സുന്ദരൻ മാഷിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു

No comments