Breaking News

ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം 17ന് കള്ളാര്‍ വച്ച് നടക്കും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

രാജപുരം: ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം 17ന് കള്ളാര്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു. ജില്ലയിലെ 1205 കോളനികളിലായി താമസിച്ചു വരുന്ന ഒരു ലക്ഷത്തിലധികം വരുന്ന പട്ടിക വര്‍ഗ്ഗക്കാരായ മാവിലന്‍, മലവേട്ടുവ, മാറാഠി, മലകുടിയ, മലയരയ എന്നി ജനവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യമായ ആരോഗ്യം, ഭവനം, കുടിവെള്ളം, ഭൂമി, കോളനികളുടെ അടിസ്ഥാന വികസനം, വിദ്യാഭ്യാസം, തൊഴില്‍, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു പ്രവര്‍ത്തിച്ചു വരുന്ന എകെഎസിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ഭീമനടയില്‍ ട്രൈബല്‍ എസ്റ്റന്‍ഷന്‍ ഓഫീസ്, കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 25 കോടി രൂപ ചിലവഴിച്ചുഏകലവ്യ സ്‌പോട്‌സ് സ്‌കൂള്‍, കോടോം ബേളൂര്‍ പഞ്ചായത്തില്‍ ആദിവാസി പഠനകേന്ദ്രം, എസ്ടി പ്രമോട്ടര്‍മാരുടെ ശമ്പളവര്‍ദ്ധനവ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു നേടി എടുക്കാന്‍ കഴിഞ്ഞു. ജില്ലായില്‍ 412 യൂണിറ്റുകളിലായി 45 വില്ലേജ് കമ്മിറ്റികളും, 11 ഏരിയ കമ്മികളും പ്രവര്‍ത്തിക്കുന്നു. 42000 മെമ്പര്‍ഷിപ്പുകള്‍ ഉണ്ട്. സംഘടന രൂപികരണത്തിന് ശേഷം അഞ്ചാമത്തെ ജില്ലാ സമ്മേളനമാണ് നടക്കുന്നത്. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍  എം കെ മാധവി നഗറില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ 35 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 225 പ്രതിനിധികള്‍ പങ്കെടുക്കും. പകല്‍ 10ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കള്ളാര്‍ ടൗണില്‍ കെ കണ്ണന്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ എകെഎസ് ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എം സി മാധവന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി കെ രാമചന്ദ്രന്‍, പനത്തടി ഏരിയ സെക്രട്ടറി കെ ജനാര്‍ദ്ദനന്‍, പ്രസിഡന്റ് സി ആര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു.

No comments