Breaking News

മാലോം യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ് ആതിഥ്യമരുളിയ ഉത്തരമലബാർ വടംവലി മത്സരം സമാപിച്ചു വെള്ളരിക്കുണ്ട് ക്യാംപസ് ഇൻ്റർനാഷണൽ ചാമ്പ്യൻമാരായി


മാലോം: മാലോം യുവശക്തി ആർട്സ്& സ്പോർട്സ് ക്ലബ് ആതിഥ്യമരുളിയ ഉത്തരമലബാർ വടംവലി മത്സരം സമാപിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ നിർവ്വഹിച്ചു. രക്ഷാധികാരി ടി.പി തമ്പാൻ അധ്യക്ഷത വഹിച്ചു. ജോയി പേണ്ടാനത്ത്, ജോസ് പാഴുകുന്നേൽ, ഇ എൽ ടോമി, സ്കറിയ കല്ലെക്കുളം, കുഞ്ഞമ്പു എം എന്നിവർ ആശംസ അറിയിച്ചു. സംഘാടക സമിതി കൺവീനർ കെ.ദിനേശൻ സ്വാഗതവും, ചെയർമാൻ കെ.ഡി മോഹനൻ നന്ദിയും രേഖപ്പെടുത്തി.

വാശിയേറിയ മത്സരത്തിൽ വെള്ളരിക്കുണ്ട് ക്യാംപസ് ഇൻ്റർനാഷണൽ ചാമ്പ്യൻമാരായി.

രണ്ടാം സമ്മാനം യുവശക്തി മാലോം മൂന്നാം സമ്മാനം ഐ.എൻ.ടി.യു.സി മാലോം,നാലാം സമ്മാനം ശിവശക്തി പുത്തൂർ. വിജയികൾക്കുള്ള സമ്മാനദാനം മാലോം ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ സാം ടി സാമുവൽ നിർവ്വഹിച്ചു.

No comments