Breaking News

സാർവ്വദേശീയ ശിശുദിനാഘോഷം: കുരുന്നുകൾക്ക് സ്നേഹ സമ്മാനങ്ങളുമായി രാജപുരത്തെ മഹിളാ അസോസിയേഷൻ പ്രവർത്തകരെത്തി


രാജപുരം: സ്നേഹ സമ്മാനങ്ങളുമായി ആയി മഹിളാ അസോസിയേഷൻ പ്രവർത്തകർ അംഗൺവാടി സന്ദർശിച്ചു. സാർവ്വദേശീയ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ രാജപുരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം അംഗൺവാടിയിലെ കുട്ടികൾക്ക് സ്നേഹ സമ്മാനങ്ങളും ചോക്ലേറ്റും നൽകിയത്. അസോസിയേഷൻ വില്ലേജ് സെക്രട്ടറി ഇ രാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബിന്ദു ശിവദാസ് അധ്യക്ഷയായി. ശ്രീജ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments