Breaking News

വെള്ളരിക്കുണ്ട് വി.കെ മാളിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു


വെള്ളരിക്കുണ്ട്: താലൂക്ക്  സഹകരണ കാർഷിക വികസന ബാങ്ക് ഭീമനടിയുടെ നീതി മെഡിക്കൽ സ്റ്റോർ  വെള്ളരിക്കുണ്ട് വി.കെ. മാളിൽ പ്രവർത്തനം തുടങ്ങി. കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ മെഡിക്കൽ സ്റ്റോർ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സെബാസ്റ്റ്യൻ പതാലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോം ജെ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യ വിൽപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫിന്  നൽകി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ടി സതികുമാർ, കെ സുകുമാരൻ, ജെറ്റോ ജോസഫ് ,എം പി ജോസഫ്, ചന്ദ്രൻ വിളയിൽ, രാമചന്ദ്രൻ,എസിഎ ലത്തീഫ്, റ്റോമി മണിയൻതോട്ടം, കെഎസ് സാലു പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് പി മുരളി സ്വാഗതവും ഡയറക്ടർ മേരി ജോസഫ് നന്ദിയും പറഞ്ഞു .

No comments