Breaking News

ജില്ലാ യൂത്ത് വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ഡോൺ മാത്യുവിനേയും അക്ഷയ് ഉല്ലാസിനേയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു


വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ല യൂത്ത് വോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വെസ്റ്റ്എളേരി കൂരാംകുണ്ടിലെ ഡോൺ മാത്യു വെങ്കട്ടക്കലിനും സബ് ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച അക്ഷയ് ഉല്ലാസിനും യൂത്ത് കോൺഗ്രസ്സിൻ്റെ ഉപഹാരം സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ് നിർവ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബിജോസഫ്, വാർഡ് മെമ്പർ ലില്ലിക്കുട്ടി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രാജേഷ് തമ്പാൻ, മുൻ മെബർ ശ്രീനിവാസൻ ,ഡീനസ്സ് സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments