Breaking News

ഭീമനടി-ചിറ്റാരിക്കാൽ റോഡ്: ഒരാഴ്ച്ചക്കുള്ളിൽ ഗതാഗത യോഗ്യമാക്കാൻ പി.എം.സി പ്രൊജക്ട് മാനേജരുമായി സി.പി.എം നേതാക്കൾ നടത്തിയ ചർച്ചയിൽ ധാരണ


ഭീമനടി: ചീമേനി -നല്ലോമ്പുഴ - ചിറ്റാരിക്കാൽ - ഭീമനടി റോഡിൽ നവീകരണ പ്രവർത്തിയുടെ ഭാഗമായി നിലവിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഭീമനടി - ചിറ്റാരിക്കാൽ റോഡ് ഗതയോഗ്യമാക്കുന്നതിന് സി.പി.ഐ(എം) നേതാക്കൾ പി എം സി പ്രൊജക്റ്റ്‌ മാനേജറുമായി ചർച്ച നടത്തി. ഇന്ന് മുതൽ കൂടുതൽ ജോലിക്കാരെയും ഉപകരണങ്ങളും വിന്യസിച്ചു കൊണ്ട് തിങ്കളാഴ്ചയ്ക്കകം(23.05.2022) ഭീമനടി - ചിറ്റാരിക്കാൽ  റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് സിപിഐ (എം) നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകി. ഈ വർക്കിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥർ എം. എൽ.എ യുടെ നിർദേശ പ്രകാരം ഇന്ന് തന്നെ സ്ഥലം സന്ദർശിച്ചു ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഉറപ്പ് നൽകി. ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സ്കറിയ അബ്രഹാം, കെ ജനാർദ്ദനൻ, പി വി അനു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

No comments