Breaking News

ബളാൽ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ശുചിത്വ സമിതി യോഗം കല്ലഞ്ചിറയിൽ നടന്നു യോഗത്തിൽ ആരോഗ്യ പ്രവർത്തകൻ സുജിത്കുമാറിന് യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ശുചിത്വസമിതിയുടെ യോഗം കല്ലഞ്ചിറ എൽപി സ്കൂളിൽ വച്ച് നടന്നു, യോഗത്തിൽ  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു, നാലുവർഷം വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മികച്ച സേവനം നൽകി കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന ആരോഗ്യ പ്രവർത്തകൻ സുജിത്ത് കുമാറിന് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പും നൽകി പരിപാടിയിൽ ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീ എം രാധാമണി ഉപഹാരം നൽകി ശുചിത്വ സമിതി അംഗങ്ങളായ സണ്ണി മങ്കയം, റോയി കല്ലഞ്ചിറ, അബ്രഹാം കല്ലഞ്ചിറ,കുടുംബശ്രീ പ്രവർത്തകർ,  ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. എം രാധാമണി അധ്യക്ഷതവഹിച്ചു, സിസ്റ്റർ അനുപമ സ്വാഗതം പറഞ്ഞു, സുജിത് കുമാർ മറുപടി പ്രസംഗം നടത്തി

No comments