Breaking News

കാലവർഷക്കെടുതിയിലും വന്യമൃഗങ്ങളുടെ ആക്രമണത്തിലും കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹിക്കുന്ന സഹായം അടിയന്തരമായി നൽകാൻ സർക്കാർ തയ്യാറാകണം ; കേരള കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി


വെള്ളരിക്കുണ്ട് :  കാലവർഷക്കെടുതിയിലും വന്യമൃഗങ്ങളുടെ ആക്രമണത്തിലും കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം  കൊവിഡ് മൂലം പ്രതിസന്ധിയിലായ കർഷകർ  കാലവർഷക്കെടുതിയിലും വന്യമൃഗങ്ങളു ആക്രമണത്തെയും തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് നാളികേരത്തിന്റെ വില തകർച്ച നാളികേര കര്‍ഷകരെയും ദുരിതത്തിലാക്കി

 കേരള കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി മീറ്റിംഗിലാണ് ആവശ്യം ഉയർന്നുവന്നത്  മണ്ഡലം പ്രസിഡന്റ് ജോസ് കാവുങ്കൽ അധ്യക്ഷനായ യോഗം കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡണ്ട്   ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ്, ജോസ് ചമ്പക്കര, ജോൺ തെരകത്തിനാടി, ജോണി പുത്തൻപറമ്പിൽ, ജിജി രാജപുരം എന്നിവർ യോഗത്തിൽ സംസാരിച്ചു.

 നാളികേരത്തിന്  അടിയന്തരമായി   താങ്ങുവില പ്രഖ്യാപിക്കണം. ആകെ തകർന്ന നാളികേര കർഷകർക്ക്   ആശ്വാസം പകരാൻ ഇതു വഴി കഴിയുമെന്ന് ജെറ്റോ ജോസഫ് അഭിപ്രായപ്പെട്ടു 

 നിര്‍ത്തലാക്കിയ വളം സബ്‌സിഡി ഉടന്‍ പുനസ്ഥാപിക്കുവാന്‍ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

No comments