Breaking News

പാചകവാതക വില വർധനവ് പിൻവലിക്കുക, സബ്സിഡി പുനഃസ്ഥാപിക്കുക ; അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കുപ്പമാട് യൂണിറ്റ് സമ്മേളനം സമാപിച്ചു

പരപ്പ : പാചകവാതക വില വർധനവ് പിൻവലിക്കുക,  സബ്സിഡി പുനഃസ്ഥാപിക്കുക.                                                കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി ട്ട് അടിക്കടി വർധിച്ചുവരുന്ന പാചകവാതക വിലവർധനവ് പിൻവലിക്കണമെന്നും സബ്സിഡി പുനഃസ്ഥാപിക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കുപ്പമാട് യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു . ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽദിനങ്ങൾ 200 ദിവസം ആക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സവിതയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നളിനി രാഘവൻ ഉദ്ഘാടനം ചെയ്തു. സ്വർണ്ണലത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് പരിധിയിലെ ആദ്യകാല മഹിളാ പ്രവർത്തകരായിരുന്ന പി. കുഞ്ഞാണി അമ്മ, രാജമ്മ സിദ്ധാർത്ഥൻ, ഭവാനിയമ്മ, ദേവകിയമ്മ, സിസിലി കുര്യൻ, വി ജാനകി അമ്മ, വി ചിരുതൈ അമ്മ, വെള്ളച്ചി അമ്മ എന്നിവരെയും 44 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച ടി. ത്രിവേണി ടീച്ചറെയും  സമ്മേളനം ആദരിച്ചു. ഏരിയാ കമ്മിറ്റി അംഗം രമണി രവി വിശിഷ്ടാതിഥികൾക്ക് പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു.  പി സുരേന്ദ്രൻ, രമണി ഭാസ്കരൻ, ധനേഷ്,വി.ശശി, സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.സ്വർണലത സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സവിതാ സുരേന്ദ്രൻ, സെക്രട്ടറി ലതരാജൻഎന്നിവരെ തെരഞ്ഞെടുത്തു.

No comments