ഗുരുപുരത്തെ ആവണി മോളുടെ ജന്മദിന സ്നേഹസമ്മാനം കൈതാങ്ങിന്
ഇരിയ : കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം നടത്തുന്ന കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ കാരുണ്യനിധിയായ കൈതാങ്ങിലേക്ക് ഗുരുപുരം പാടിയിലെ ഗോപാലകൃഷ്ണൻ സജ്ന ദമ്പതികളുടെ മകൾ ആവണിയുടെ ജന്മദിനത്തിൽ സ്നേഹ സമ്മാനം കൈമാറി. സഹായം പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ഏറ്റു വാങ്ങി. സി. ബാബുരാജ്, കെ പ്രജിത്ത്, ബി.മുരളി, ശാലിനി ചന്ദ്രൻ ,അനിത ഉമേശൻ, കെ.കൃഷ്ണൻ ചെന്തളം, എന്നിവരും സംബന്ധിച്ചു.
No comments