കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ത്രിദിന പഠന ക്യാമ്പിന് തുടക്കമായി
ഒടയഞ്ചാൽ: കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻണ്ടറി സ്കൂളിൽ എസ്.പി.സി. ത്രിദിന പഠന ക്യാമ്പിന് തുടക്കമായി
കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി വി ഉണ്ണികൃഷ്ണൻ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് രാജപുരം പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് എം.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഇ.സനിത സ്വാഗതം പറഞ്ഞു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ പി.കെ പ്രേമരാജൻ, സിവിൽ പോലീസ് ഓഫീസർ ബാബു ടി.വി , ഷാലി ജോർജ്ജ് , സി. പ്രകാശൻ മാസ്റ്റർ, അരവിന്ദൻ കട്ടൂർ , സി.പി.ഒ കെ.ജനാർദ്ദനൻ , പത്മ സുധാ പയ്യൻ എന്നിവർ സംസാരിച്ചു.
No comments