Breaking News

'വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുക': പി.ആർ സുമേഷ് സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ചിൻ്റെ പുതിയ സെക്രട്ടറി


വെള്ളരിക്കുണ്ട്: അനുദിനം നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സിപിഐ(എം) വെള്ളരിക്കുണ്ട് ബ്രാഞ്ച് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ സണ്ണി മങ്കയം സ്വാഗതം പറഞ്ഞു സുമേഷ് പി ആർ അധ്യക്ഷതവഹിച്ചു. സിപിഐ(എം) എളേരി  ഏരിയാസെക്രട്ടറി ടി കെ സുകുമാരൻ പാർട്ടി സംഘടനാരേഖ അവതരിപ്പിച്ചു. നിലവിലെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും ആയ സണ്ണി മങ്കയത്തെ സിപിഐ(എം) ബളാൽ ലോക്കൽ സെന്ററിലേക്ക് തെരഞ്ഞെടുത്തതിനാൽ വെള്ളരിക്കുണ്ട്  ബ്രാഞ്ച് സെക്രട്ടറിയായി പി.ആർ സുമേഷിനെ തെരഞ്ഞെടുത്തു.

No comments