Breaking News

കല്ലൻചിറ മഹല്ല് ഖത്തീബിന് ജമാഅത് നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി


ബളാൽ: കല്ലൻചിറ മഹല്ല് ഖതീബ് ആയി നിസ്വാർത്ഥ സേവനം ചെയ്ത ഹാഫിള് ബാസിത് നിസാമിക്ക് മഹല്ല് ജമാഅത് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി 

ചടങ്ങിൽ ജമാഅത് പ്രസിഡന്റ്‌ ബഷീർ എൽ കെ  അധ്യക്ഷതവഹിച്ചു. ജമാഅത് സെക്രട്ടറി കെ പി റഷീദ് സ്വാഗതവും ട്രഷറർ നസീർ.പി നന്ദിയും പറഞ്ഞു. ചടങ്ങിൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ ബഷീർ സി എം. ബഷീർ ടി എം. വാർഡ് മെമ്പർ ടി എം അബ്ദുൾഖാദർ മുൻ ജമാ അത് കമ്മിറ്റി ഭാരവാഹികൾ ആയ ഷാഹുൽ ഹമീദ് മാഷ്. വി എം മുഹമ്മദ്‌ ബഷീർ. എ സി എ ലത്തീഫ്. നൗഫൽ ടി എം. ഹസൈനാർ എ.എൻ പി മുഹമ്മദ്‌ കുഞ്ഞി എന്നിവർ ആശംസ നേർന്നു. സ്നേഹോപഹാരം ജമാഅത് പ്രസിഡന്റ്‌ ഖതീബിന് നൽകി

No comments