Breaking News

തൊഴിലാളികളെ ആദരിച്ച് പരപ്പ സ്ക്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ


പരപ്പ: മെയ് 1 തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഗവ. പരപ്പ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയര്‍മാർ തൊഴിലാളികളെ ആദരിച്ചു. സംസാര ശേഷി  നഷ്ടപ്പെട്ടിട്ടും,ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ബാബുവിന്റെ പക്കല്‍ നിന്നും 1000 രൂപയുടെ  ലോട്ടറി ടിക്കറ്റ് മേടിച്ച് ,അദ്ദേഹത്തിനു തന്നെ തിരികെ സമ്മാനമായി നല്‍കി.ക്യാൻസർ രോഗത്തോട് പൊരുതി ജയിച്ച് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഷീലയ്ക്ക് മാക്സി തയിക്കാനായി കുറച്ച് തുണി നല്‍കിക്കൊണ്ടുമാണ് ആദരിച്ചത്. 

ഹയർ സെക്കൻഡറി അധ്യാപകന്‍ പ്രശാന്ത് സംസാരിച്ചു. പ്രവര്‍ത്തനത്തിന് വളണ്ടിയര്‍ ലീഡര്‍മാരായ ധീരജും, ദിവ്യയും നേതൃത്വം നല്‍കി. ഒപ്പം മറ്റു വളണ്ടിയര്‍മാരും പങ്കാളികളായി

No comments