Breaking News

സ്കൗട്ട്സ് & ഗൈഡ്സിന്റെ വിഷൻ പദ്ധതി: കൊന്നക്കാട് പാമത്തട്ടിലെ വിദ്യാർത്ഥിക്ക് സ്നേഹഭവനം കൈമാറി

കൊന്നക്കാട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ വിഷൻ പദ്ധതിയുടെ ഭാഗമായി
നിർമ്മിച്ചു നൽകുന്ന സ്നേഹഭവനം ചിറ്റാരിക്കാൻ ഉപജില്ലയിലെ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം കൊന്നക്കാട് പാമത്തട്ടിൽ നടന്നു
മാലോത്ത് കസബയിലെ ബിജിൽ ബിജുവിനാണ് എന്ന സ്കൗട്ടിനാണ് വീട് നിർമ്മിച്ചു നൽകിയത്
മാലോത്ത് കമ്പബയിലെ പിടി എ അധ്യാപകർ, കുട്ടികൾ ചിറ്റാരിക്കാൽ ഉപജില്ലയിലെ അധ്യാപകർ, സ്കൗട്ട് ഗൈഡ് അധ്യാപകർ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ , നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നാലാമത്തെ , സ്നേഹഭവനമാണിത്
ലക്ഷ്യമിട്ട നാല് സ്നേഹഭവനങ്ങളും പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ ജില്ലയാകാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. പാമത്തട്ടിൽ നടന്ന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ താക്കോൽ ദാനവും ഉപഹാര സമർപ്പണവും നടത്തി. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സനോജ് മാത്യു സ്വാഗതം പറഞ്ഞു. ഗൈഡ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഷീല ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ചിറ്റാരിക്കാൽ ഏ.ഇ.ഒ എം.റ്റി ഉഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജെസി ചാക്കോ, ബിൻസി ജെയിൻ, എസ്.എം.സി ചെയർമാൻ മധു പി.എ, പി.ടി.എ വൈസ് പ്രസിഡണ്ട് രാധ രവി, പ്രിൻസിപ്പൽ വിജി.കെ.ജോർജ്, ഹെഡ്മാസ്റ്റർ സിൽബി മാത്യൂ, ജി.കെ ഗിരിരീഷ്, വി.എൽ സൂസമ്മ, വി.വി മനോജ് കുമാർ, ടി. കാസിം, വി.കെ ഭാസ്ക്കരൻ, ടി.ഇ സുധാമണി, മാർട്ടിൻ ജോർജ്, പയസ് കുര്യൻ, വി ജെ മാത്യു, ദീപ ജോസ് എന്നിവർ സംബസിച്ചു. ആർ.കെ ഹരിദാസൻ നന്ദി പറഞ്ഞു.

No comments