Breaking News

ജില്ലാ സീനിയർ ബീച്ച് വടംവലി മത്സരം 13 ന് പടന്നക്കാട് നെഹ്റു കോളേജ് പരിസരത്ത്


കാഞ്ഞങ്ങാട്: ജില്ലാ വടംവലി അസോസിയേഷൻ നേതൃത്വത്തിൽ മെയ് 13ന്  സീനിയർ  ബീച്ച് വടംവലി മത്സരം സംഘടിക്കുന്നു. 

ഉച്ചക്ക് രണ്ട് മണി മുതൽ പടന്നക്കാട് നെഹ്റു കോളേജ് പരിസരത്ത് നടക്കും. പുരുഷന്മാർ 580 കിലോ വിഭാഗത്തിലും വനിതകൾ ക്ക് 480 കിലോ വിഭാഗത്തിലുമാണ്  മൽസരം. ഈ മൽസരത്തിൽ വിജയിക്കുന്നവരിൽ തിരഞ്ഞെടുത്ത കായിക താരങ്ങൾ മെയ്‌ 15 ന് ബേക്കലിൽ  നടക്കുന്ന സംസ്ഥാന സീനിയർ ബീച്ച് വടം വലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ടീമുകൾ 13ന് രാവിലെ 10 മണിക്ക് മുമ്പായി പേര്   പേര് രജിസ്റ്റർ ചെയ്യണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്  9495147670 നമ്പറിൽ  ബന്ധപ്പെടുക.

No comments