Breaking News

ഇന്നലെ കാര്യോട്ട്ചാലിൽ വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത് വിൽപ്പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന 164.50 ലിറ്റർ നാടൻ ചാരായം സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്


വെള്ളരിക്കുണ്ട് : മാലോം കാര്യോട്ട് ചാലിൽ വെള്ളരിക്കുണ്ട് പോലീസ് നടത്തിയ റൈഡിൽ പിടികൂടിയത് മലയോരത്ത് വിൽപ്പനക്കായി വച്ചിരുന്ന 164.50 ലിറ്റർ നാടൻ ചാരായം. സംഭവത്തിൽ ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന അറയ്ക്കൽ മാത്യു എന്നയാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണിയോട് കൂടിയാണ് രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് സി. ഐ. എൻ.ഒ സിബിയുടെ നേതൃത്വത്തിൽ പോലീസ് സംഘം കാര്യോട്ട് ചാലിൽ റൈഡ് നടത്തിയത്. കുടിവെള്ള കുപ്പിയുടെ ഒരു ലിറ്ററിന്റെയും അരലിറ്ററിന്റെയും പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വ്യാജചാരായം സമീപത്തെ പറമ്പിൽ ചകിരിക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സമീപത്തെ ഒരു വീട്ടിൽ നിന്നും കന്നാസുകളും വാറ്റാൻ ഉപയോഗിച്ച പാത്രങ്ങളും പോലീസ് കണ്ടെത്തി. വാർഡ് മെമ്പർ ശ്രീജ രാമചന്ദ്രൻ അടക്കമുള്ളവർ പോലീസിനൊപ്പം ചാരായം തിരയാൻ മുന്നിട്ടിറങ്ങിയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

No comments