നല്ലോം പുഴവാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഈസ്റ്റ്എളേരി മുനയൻകുന്ന് സ്വദേശി മരിച്ചു വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം
ചെറുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ചാക്കോ കിഴുതറ (58) നിര്യാതനായി.
ഈ മാസം ഒന്നിന് വൈകുന്നേരം നാലു മണിയോടെ നല്ലോമ്പുഴ ടൗണിൽ റോഡരികിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ചാക്കോയെ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ മിംമ്സ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് മരിച്ചത്. ഡെയിസിയാണ് ഭാര്യ. മക്കൾ: ഫിയോണ, ഡിയോണ.
അമിത വേഗതയിൽ വന്ന കാറാണ് ചാക്കോയുടെ ജീവനെടുത്തത്. ചെറുപുഴ സ്വദേശിയായ ഷാഹിദ് എന്ന വ്യക്തിയാണ് കാർ ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. നിർത്താതെ പോയ കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. ചിറ്റാരിക്കാൽ ചെറുപുഴ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്നത് ഒട്ടേറെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിൽ വേഗത നിയന്ത്രണ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.
No comments