Breaking News

'ചമയം' സംസ്ഥാന തല ഡാൻസ് ഫെസ്റ്റ് നാളെ നീലേശ്വരത്ത്


നീലേശ്വരം: കണ്ണൂർ-കാസർകോട് ജില്ല പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (ചമയം)

നീലേശ്വരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഡാൻസ് ഫെസ്റ്റ് 8 ന് രാവിലെ 9 മണി മുതൽ നീലേശ്വരം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടക്കും.

രണ്ടര വർഷക്കാലത്തെ കോവിഡ് മഹാമാരിയിൽ തൊഴിലില്ലാതെ ദുരിതത്തിലായ മേക്കപ്പ് അനുബന്ധ കലാകാരന്മാരെ സഹായിക്കാനും അതോടൊപ്പം നൃത്തരംഗത്ത് വിദ്യാർഥികൾക്ക് അവസരമൊരുക്കുകയുമാണ് ഡാൻസ് ഫെസ്റ്റിലൂടെ സംഘടന ലക്ഷ്യമിടുന്നത്. ഭരതനാട്യം, നാടോടി നൃത്തം ഇനങ്ങളിൽ കേരളത്തിലെ ഇതര ജില്ലകളിൽ നിന്നായി ആദ്യഘട്ട ഓൺലൈൻ മത്സരത്തിൽ വിജയികളായ എൽപി മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള 62 കുട്ടികൾ വേദിയിൽ മാറ്റുരയ്ക്കും. വൈകിട്ട് 6 ന് നടക്കുന്ന

സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപഴ്സൻ ടിവി.ശാന്ത ഉദ്ഘാടനം ചെയ്യും. ചമയം നീലശ്വരം മേഖല പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം സമ്മാന വിതരണം നടത്തും. നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സർഗം വിജയൻ, ചമയം ജില്ലാ രക്ഷാധികാരി അശോകൻ ചിലങ്ക, പ്രസിഡന്റ് വിജയൻ ചെറുവത്തൂർ, സെക്രട്ടറി രാജേഷ് ക്രിസ്റ്റൽ, ട്രഷറർ രമേശൻ കടിഞ്ഞിമൂല, ജോയിന്റ് സെക്രടറി റെജി കമ്പല്ലൂർ എന്നിവർ പ്രസംഗിക്കും. മേഖല സെക്രട്ടറി ജോബി നവരസ സ്വാഗതവും . ട്രഷറർ രഞ്ജിത്ത് മൂന്നാംകുറ്റി നന്ദിയും പറയും.


No comments