Breaking News

ബ്ലഡ്‌ ഡോണേഴ്സ് കേരള 'സ്നേഹപാഠം-2022' ബളാൽ ഗവ.ഹൈസ്കൂളിൽ പഠനോപകരണങ്ങൾ കൈമാറി


ബളാൽ: നിർദ്ധനരായ കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി ബി ഡി കെ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്നേഹപാഠം - 2022 പദ്ധതിയുടെ ഭാഗമായി ബളാൽ ഗവ.ഹൈസ്കൂളി ലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി.

സ്കൂളിൽ നടന്ന ചടങ്ങിൽ എച്ച്.എം ഇൻചാർജ് സോജിൻ ടീച്ചർക്ക്, വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണങ്ങൾ ബി.ഡി.കെ സോണൽ കോർഡിനേറ്റർമാരായ രഘുവരൻ വെള്ളരിക്കുണ്ട്, ടിജോ കപ്പലുമാക്കൽ എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർ സന്ധ്യാ ശിവൻ,പി.ടി.എ പ്രസിഡന്റ്‌ രാധാകൃഷ്ണൻ കാരയിൽ, ബളാൽ സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

No comments