Breaking News

കോൺഗ്രസ് ഓഫീസുകൾ അക്രമിച്ച സംഭവം: മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ അക്രമിച്ച സി പി എമ്മിൻ്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിലും പരപ്പയിലും പ്രതിഷേധ പ്രകടനം നടത്തി. വെള്ളരിക്കുണ്ടിൽ ജോമോൻ ജോസ്, ഷോബി ജോസഫ്, ബാബു കോഹിനൂർ, സണ്ണി കള്ളുവേലിൽ, സാജൻ കൂട്ടക്കളം, പ്രിൻസ് ജോസഫ്, സിബിച്ചൻ പുളിങ്കാല, മാധവൻ നായർ, അബ്ദുൾഖാദർ, സാബു കോനാട്ട്, ഷിഹാബ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. പരപ്പയിൽ ഉമേശൻ വേളൂർ, ബാബു കോഹിനൂർ, സി.ഒ സജി, സിജോ പി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.






No comments