Breaking News

അമ്മമാർക്ക് കരുത്തേകാൻ അമ്പലത്തറ സ്നേഹവീട്ടിൽ മുതുകാടെത്തി


അമ്പലത്തറ: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് കരുത്ത് പകരാൻ പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ജില്ലയിലെത്തി. ഉദ്ദേശിനെയും അഞ്ജലിയേയും നേരിൽ കണ്ട അമ്മമാരുടെ സങ്കടങ്ങൾ എത്രയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

പെരിയ മഹാത്മാ ബഡ്സ് സ്കൂൾ സന്ദർശിച്ച മുതുകാട് കുട്ടികളുമായി സ്നേഹം പങ്കിട്ടു. ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കാൻ പൊതു സമൂഹത്തിന് ബാദ്ധ്യതയുണ്ടെന്നും അതിനവർ തയ്യാറാവണമെന്നും ഗോപിനാഥ് മുതുകാട് ആവശ്യപ്പെട്ടു.അമ്പലത്തറ തണൽ സ്നേഹവീട് സംഘടിപ്പിച്ച വാക്കുകൾ കൊണ്ടൊരു സാന്ത്വനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങൾ ഇവരെ പരിഗണിക്കുമ്പോൾ നമ്മുടെ നാട് എന്തേ അവഗണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.നെഹറു കോളേജ് പ്രിൻസിപ്പാൾ കെ.ബി. മുരളി , മുനീസ അമ്പലത്തറ, സബിത മനോജ്, വി.വിജയകുമാർ , അമ്പലത്തറ നാരായണൻ ,

സുലോചന മാഹി എന്നിവർ സംസാരിച്ചു.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ഷംന നന്ദിയും പറഞ്ഞു

No comments