Breaking News

"എന്റെ സംരംഭം നാടിന്റെ അഭിമാനം" പൊതുബോധവൽകരണ പരിപാടിയുടെ ജില്ലാ തല സമാപനം കിനാനൂർ കരിന്തളം പഞ്ചായത്തിൽ നടന്നു


കരിന്തളം: കേരള വ്യവസായ വാണിജ്യ വകുപ്പ് 2022-23 വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന പരിപാടിയുടെ ഭാഗമായി "എന്റെ സംരംഭം നാടിന്റെ അഭിമാനം " പൊതുബോധവൽകരണ പരിപാടിയുടെ ജില്ലാ തല സമാപനം കിനാനൂർ - കരിന്തളം പഞ്ചായത്തിൽ നടന്നു. കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത്കുമാർപദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി.എച്ച് അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, കെ.വി അജിത്കുമാർ , മെമ്പർമാരായ മനോജ് തോമസ്, ബാബു കെ.വി, പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ രേഖ, ഗിരീഷ് കുമാർ, അഡ്വ.രാജൻ കുനിയേരി, സി ഡി എസ് ചെയർ പേഴ്സൺ ഉഷാ രാജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഇൻ ന്റേൺ കെ .വി .വിശാഖ് നന്ദിയും പറഞ്ഞു.

No comments