Breaking News

ബസില്‍ പാന്‍മസാല കടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍


മംഗ്‌ളുരു-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാലയുമായി ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി കല്ലംചിറ സ്വദേശിയായ ബസ് ഡ്രൈവര്‍ ഐ.ഡി ഗഫൂറിനെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ ചന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റില്‍ നിന്നും പിടികൂടിയത്. വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് എറണാകുളത്തേക്ക് പോകുന്നതിനിടെ ബസ് തടഞ്ഞ് നിര്‍ത്തി ബസ് പരിശോധിച്ചപ്പോഴാണ് 20,375 പായ്ക്കറ്റ് പാന്‍മസാല കണ്ടെത്തിയത്. ചാക്കില്‍ കെട്ടി ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഉത്പന്നങ്ങള്‍. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത ബസില്‍ യാത്രക്കാരുണ്ടായിരുന്നതിനാല്‍ നടപടി പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു.



No comments