Breaking News

ചെറുപുഴ പാടിച്ചാൽ ഭാഗത്ത് സിപിഎം ഓഫീസുകൾക്ക് നേരെ അക്രമണം; കൊടിമരങ്ങളും ബാനറുകളും തകർത്തു പിന്നിൽ കോൺഗ്രസ്-ലീഗ് പ്രവർത്തകരെന്ന് സി.പി.എം


ചെറുപുഴ : മലയോരത്ത് വിവിധയിടങ്ങളില്‍ സിപിഎം ഓഫീസുകള്‍ക്കും അനുഭാവ ക്ലമ്പുകൾക്കും നേരെ അക്രമണം. ചെറുപുഴ കൊല്ലാടയിലെ റെഡ് സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് കെട്ടിടത്തില്‍ പച്ച പെയിന്റ് അടിച്ച് വൃത്തിഹീനമാക്കി. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപണം.

പാടിച്ചാല്‍ ചന്ദ്രവയലിലെ സിപിഐഎംന്റെയും ഡി.വെെ.എഫ്.ഐയുടെയും കൊടിമരങ്ങള്‍ തകര്‍ത്തു. വയക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പുളിങ്ങോം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിച്ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ എസ്.എഫ്.ഐയുടെ കൊടിമരങ്ങളും ബാനറുകളും അക്രമികള്‍ തകര്‍ത്തു.

No comments