Breaking News

കോളേജിൽ പഠിക്കുകയായിരുന്ന ഭർതൃമതിയെ കാണാതായതായി പരാതി


മടിക്കൈ കാഞ്ഞിരപൊയിലിലെ സൈനികനായ പ്രജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ(25)യെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്.പ്രജിത്തിന്റെ സഹോദരി പ്രജിത നൽകിയ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മടിക്കൈ കാരാക്കോട്ട് വട്ടക്കുന്നത്ത്മല സ്വദേശിനിയാണ് കൃഷ്ണപിയ. മൂന്ന് വർഷം മുമ്പാണ് കോളേജിൽ പഠിക്കുന്നതിനിടയിൽ പ്രജിത്തുമായി പ്രണയത്തിലായത്. തുടർന്ന് ബന്ധുക്കളെ ഉപേക്ഷിച്ച് പ്രജിത്തിനോടൊപ്പം ഇറങ്ങിപോവുകയായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി പ്രജിത്തിന്റെ മാതാപിതാക്കൾക്കൊപ്പം കാഞ്ഞിരപൊയിലിലെ വീട്ടിലാണ് കഴിയുന്നത്. ഇന്നലെ പതിവുപോലെ കോളേജിലേക്ക് പോയതായിരുന്നു. തിരിച്ചെത്താതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്  ചെയ്തനിലയിലാണ്. ഇതോടെയാണ് പ്രജിത്തിന്റെ സഹോദരി ഹോസ്ദുർഗ് പോലീസിൽ പരാതിപ്പെട്ടത്

No comments