Breaking News

ഇടവേളക്ക് ശേഷം ഉടനെയെത്തും ചീമേനിയിലെ ജയിൽ ചപ്പാത്തിയും ബിരിയാണിയും



ജയിൽ ചപ്പാത്തി, ബിരിയാണി, ചീമേനി ചപ്പാത്തിയും ബിരിയാണിയും വിൽക്കാൻ തുറന്ന ജയിൽ ഒരുങ്ങുന്നു. കോവിഡ്‌ പ്രതിസന്ധിയിൽ തടവുകാർ പരോളിൽ പോയതോടെ ചീമേനി തുറന്ന ജയിലിലെ പല പദ്ധതികളും നിലച്ചിരുന്നു. തടവുകാരെല്ലാം തിരിച്ചെത്തിയതോടെ എല്ലാം വുണ്ടം സജീവമാകുകയാണ്‌.
വിവിധ കൃഷികൾ, ചപ്പാത്തി, ചിക്കൻ കറി, ബിരിയാണി, കഫറ്റീരിയ, ബ്യൂട്ടി പാർലർ തുടങ്ങിയ വിവിധ തൊഴിൽ പദ്ധതികൾ ചീമേനി ജയിലിന്റെ മുഖമുദ്രയായിരുന്നു. ജയിൽ വകുപ്പിന്‌ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ചപ്പാത്തി, ചിക്കൻ കറി, ബിരിയാണി എന്നിവ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ഇവ വിവിധ കേന്ദ്രങ്ങളിലെത്തിച്ച്‌ വിൽക്കാനുള്ള വാഹനങ്ങളുടെ ക്വട്ടേഷൻ വിളിച്ചു. അടഞ്ഞുകിടന്ന ജയിൽ കഫ്‌റ്റീരിയ, ബ്യൂട്ടി പാർലർ എന്നിവയുടെ പ്രവർത്തനവും തുടങ്ങി
ഫോട്ടോയെടുക്കാനും 
പഠിപ്പിക്കും
വിവിധ പദ്ധതികൾ നടപ്പാക്കി മാതൃകയായ ജയിലാണ്‌ ചീമേനി തുറന്ന ജയിൽ. അന്തേവാസികൾക്കായുള്ള തൊഴിൽ പരിശീലനവും കലാപരിശീലനവും ഏറെ ശ്രദ്ധേയമായിരുന്നു. ജയിലിലെ അന്തേവാസികൾ തിരിച്ചെത്തിയതോടെ പുതിയ പരിശീലനത്തിലേക്ക്‌ ചുവട്‌വയ്‌ക്കുകയാണിപ്പോൾ. സ്‌റ്റിൽ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയിൽ അന്തേവാസികൾക്ക്‌ പരിശീലനം തുടങ്ങി. സ്വയംതൊഴിലിൽ പ്രാവീണ്യം നൽകിയാൽ ജയിൽമോചനത്തിന്‌ ശേഷം തൊഴിലെടുക്കാൻ സ്വയംപര്യാപ്‌തത ഉറപ്പുവരുത്തുകയെന്നതാണ്‌ ലക്ഷ്യം.


No comments