Breaking News

വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ചായ്യോത്ത് WCH ഹോമിൽ നടത്തിയ മഴവിൽ സമ്മർ വെക്കേഷൻ ക്യാമ്പ് സമാപിച്ചു


ചായ്യോം: വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ചായ്യോത്ത് ഡബ്ല്യു സി എച്ച് ഹോമിൽ 14 ദിവസങ്ങളിലായി  നടന്ന "മഴവിൽ സമ്മർ വെക്കേഷൻ" ക്യാമ്പിൻ്റെ സമാപന ഉദ്ഘാടന കർമ്മം  ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു നിർവഹിച്ചു. മഹിളാ സമഖ്യ സൊസൈറ്റി ഡി ആർ പി അനീസ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിന് ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വ.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. നിലേശ്വരം ഡിസിപിഒ ലൂസി,WCH അഡ്വക്കേറ്റ് കവിത, ഫീൽഡ് വർക്കർ കുമാരി മരീറ്റ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസരിച്ചു. ചടങ്ങിനു ഹോം മാനേജർ ഹരിലക്ഷമി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികൾ തയാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം ഡിസിപിഒ ബിന്ദു നിർവഹിച്ചു. കുട്ടികൾ നിർമ്മിച്ച ക്രാഫ്റ്റ് ഉൽപന്നങ്ങളുടെ പ്രദർശന ഉദ്ഘാടനം സിഡബ്ല്യു സി മെമ്പർ ശിവപ്രസാദ് സർ നിർവഹിച്ചു.ശേഷം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

No comments