Breaking News

വ്യാജ രേഖകളുണ്ടാക്കി ഗോവയിൽ കോടികളുടെ തട്ടിപ്പ് നടത്തിവന്ന യുവാവ് കാസറഗോഡ് പിടിയിൽ


വിദ്യാനഗര്‍ : വ്യാജ രേഖകളുണ്ടാക്കി കോടികളുടെ തട്ടിപ്പു നടത്തി വരികയായിരുന്ന പ്രതി കാസറഗോഡ് ആലംപാടിയില്‍ വെച്ച് പോലീസ് പിടിയിലായി. കാസറഗോഡ് വനിതാ പോലീസ്സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അജിതയും സംഘവുമാണ് അല്‍ത്താഫ്, s/o അബ്ദുള്‍ റഹ്മാന്‍ ഫാത്തിമ മന്‍സില്‍,  എന്നയാളെ ആലംപാടിയില്‍ വെച്ച് പിടികൂടി ഗോവന്‍ പോലിസില്‍ ഏല്‍പ്പിച്ചത്. കാസറഗോഡ് പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാര്യ വീട്ടില്‍ കഴിയുകായിരുന്ന പ്രതിയെ പോലീസ് പിടികൂടിയത്. ഏകദേശം 90 കോടി രൂപയുടെ തട്ടിപ്പാണ് എം ബി എ ബിരുദധാരിയായ  ഇയ്യാള്‍ വ്യാജരേഖകള്‍ ഉണ്ടാക്കി നടത്തിയത് എന്നാണ് ഗോവന്‍ പോലീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.സബ് ഇന്‍സ്പെക്ടര്‍ അജിതയോടൊപ്പം എസ് സി പി ഒ രാജലക്ഷ്മി, സി പി ഒ മാരായ രഞ്ജിത്ത്, നിതീഷ്, ഡ്രൈവര്‍ സി പി ഒ അനൂപ്‌, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ നിജിന്‍കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും ഉണ്ടായിരുന്നു

No comments