Breaking News

കിനാവൂർ ഗവ.ഹോമിയോ ഡിസ്പെൻസറിക്ക് അനുവദിച്ചു കിട്ടിയ ഹെൽത്ത് വെൽനസ്സ് സെൻ്ററിലെ ഔഷധോദ്യാനം ഉൽഘാടനം ചെയ്തു


ചോയ്യങ്കോട്: നാഷണൽ ആയുഷ്മിഷൻ്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് അനുവദിച്ചു കിട്ടിയ ഹെൽത്ത് വെൽനസ്സ് സെൻ്ററിലെ ഔഷധോദ്യാനം ഉൽഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രവി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ശാന്ത അധ്യക്ഷത വഹിച്ചു. അജിത്ത് കുമാർ കെ.വി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ) സ്വാഗതം പറഞ്ഞു. ഷൈജമ്മ ബെന്നി (ക്ഷേമ കാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) കൈരളി.കെ (വാർഡ് മെമ്പർ), കെ.കുമാരൻ, ഗോപകുമാർ.സി.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കരിപ്പത്ത് പദ്ധതി വിശദീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ.വിന്യ കെ.വി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

No comments